താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി യായ ടുറെ രംഗത്ത്

താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് അറിയിച്ച് യായ ടുറെ. താരം പരിശീലക റോളില്‍ ശ്രദ്ധിക്കുക എന്ന ലക്ഷ്യത്തോടെ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടുറെയുടെ ഏജന്റായിരുന്നു ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് താന്‍ തന്നെയാകും പ്രഖ്യാപിക്കുക എന്നും അതിന് വേറെ ഒരാളെ ചുമതലപ്പെടുത്തിയിട്ടില്ല എന്നുമായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സ താരവുമായ ടുറെയുടെ മറുപടി.

ഒളിമ്പിയാക്കോസുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിപ്പിച്ച താരം പിന്നീട് മറ്റൊരു ക്ലബ്ബുമായും കരാറില്‍ ഏര്‍പെട്ടിരുന്നില്ല. പ്രീമിയര്‍ ലീഗ് ക്ലബ്ബ് വെസ്റ്റ് ഹാമിലേക്ക് വന്നേക്കും എന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. തന്റെ മുന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കിരീടം നേടുന്ന ഘട്ടത്തില്‍ സ്‌കൈ സ്‌പോര്‍ട്‌സില്‍ പണ്ഡിറ്റ് റോളില്‍ വന്നപ്പോഴാണ് യായ തന്റെ ഏജന്റ് പറഞ്ഞത് ശരിയല്ലെന്ന് തിരുത്തി രംഗത്ത് വന്നത്.

Top