മമ്മൂക്കക്കും പണി കൊടുത്തു തമിഴ് റോക്കേഴ്‌സ്

റിലീസ് ചെയ്തതിന്റെ പിറ്റേന്നു തന്നെ മമ്മുക്കയുടെ യാത്ര സിനിമ വെബ്‌സൈറ്റില്‍ എത്തിച്ച് തമിഴ് റോക്കഴ്‌സ്.
കുറേയേറെ നാളുകളായി ചലച്ചിത്ര ലോകത്തിന് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ വെബ്‌സൈറ്റ് ആണ് തമിഴ് റോക്കഴ്‌സ്. അവര്‍ തന്നെയാണ് യാത്രയുടെ വ്യാജ പതിപ്പും ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്.

റിലീസ് ചെയ്തു അടുത്ത തിയതികളില്‍ തന്നെ രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും അവര്‍ ഇന്റര്‍നെററ്റില്‍ ഇട്ടിരുന്നു.

ആന്ധ്രാ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായ വൈഎസ് ആര്‍ രാജശേഖര റെഡിയുടെ കഥയാണ് യാത്ര സിനിമ പറയുന്നത്. 25 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായങ്ങളാണ് സിനിമ നേടിയത്. മമ്മൂക്കയുടെ സിനിമയിലെ അഭിനയവും ആരാധകരും നിരൂപകരും എടുത്തു പറയുന്നു.

Top