ഈ യൂത്തുകൊണ്ട് എനിക്ക് യാതോരു ഗുണവുമില്ല-മമ്മൂട്ടി

യൂത്തുകൊണ്ട് എനിക്ക് യാതൊരു ഗുണവുമില്ല. യൂത്തനായിരിക്കുന്നതിന്റെ രഹസ്യമെന്താണെന്ന് ചോദിച്ച അവതാരകനുള്ള മറുപടിയുമായി മമ്മൂട്ടി. തെലുങ്കു ചിത്രം യാത്രയുടെ പ്രമോഷനായി കൊച്ചിയിലെത്തിയതായിരുന്നു മമ്മുക്ക.

യൂത്താണ്-ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് ധാരളം റോളുകള്‍ നഷ്ടപ്പെടാറുണ്ട്. നമ്മളൊരു ലൗ സീന്‍ ചെയ്യാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന ഇതേ ആളുകള്‍ തന്നെയാണ് ഇത് ചോദിക്കുന്നതും അതുകൊണ്ടു തന്നെ ഈ യൂത്തുമൂലം യാതൊരു ഗുണവും ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ആ രഹസ്യം ഞാനിപ്പോള്‍ പറയുന്നില്ല.

മമ്മുക്ക ഏതുവേദിയില്‍ പ്രത്യക്ഷപ്പെട്ടാലും ആദ്യം തന്നെ ഉയരുന്ന ചോദ്യമാണ് ഈ ചെറുപ്പത്തിന്റെ രഹസ്യമെന്താണന്നു. അതിനു പറഞ്ഞ ഈ മറുപടി സദസില്‍ പൊട്ടി ചിരി ഉയര്‍ത്തി. 26 വര്‍ഷത്തിനു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. ആന്ധ്രാപ്രദേശിന്റെ അന്തരിച്ച മുന്‍മുഖ്യമന്ത്രി വൈഎസ് ആറിന്റെ ജീവിത കഥ പറയുന്ന ചിത്രമാണിത്. മഹി വി രാഘവ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

മമ്മൂട്ടിയുടെ പ്രസംഗത്തില്‍ നിന്നു

യാത്ര സിനിമ മലയാളത്തില്‍ റിലീസ് ചെയ്യുകയാണ്. 2004 ല്‍ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത വൈഎസ്ആര്‍ രാജശേഖര റെഡ്ഢി എന്ന വലിയ നേതാവിന്റെ ജീവിത കഥയാണ് യാത്ര പറയുന്നത്. ( തെലുങ്കില്‍ പദയാത്ര എന്നു പറയും) ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് അവരുടെ വികാരങ്ങള്‍ മനസിലാക്കിയ നേതാവിന്റെ കഥയാണിത്.

മലയാളികള്‍ക്ക് തെലുങ്കു ഭാഷ മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തെലുങ്ക് അതിന്റെ അര്‍ത്ഥം മനസിലാക്കി അതേപോലെ തന്നെ വിവര്‍ത്തനം ചെയ്താണ് മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത്. പാട്ടുകളും അങ്ങനെ തന്നെ മലയാളത്തില്‍ എന്റെ ശബ്ദം കേട്ടു പരിചയിച്ച നിങ്ങള്‍ക്ക് മറ്റൊരാളിന്റെ ശബ്ദം അംഗീകരിക്കാന്‍ സാധിക്കില്ല.

ആദ്യമായിട്ടാണ് എന്റെ ഒരു മലയാള സിനിമ ഞാന്‍ തന്നെ ഡബ്ബ് ചെയ്യുന്നത്. നിങ്ങളുടെ മുമ്പില്‍ ഈ ചിത്രമെത്തുമ്പോള്‍ അതിന്റെ കഥയും സംഭാഷണങ്ങളും മനസിലാകണമെന്ന് കരുതിയിട്ടാണ് മലയാളത്തില്‍ ഡബ്ബ് ചെയ്തത്. മലയാളം കണ്ടതിനു ശേഷമോ മലയാളം കാണുന്നതിനു മുമ്പോ ഒരു തവണയെങ്കിലും തെലുങ്കു കാണണം. തെലുങ്ക് മനസിലായില്ലെങ്കില്‍ സബ് ടൈറ്റിലുണ്ട്. കാരണം ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് തെലുങ്ക് ഡബ്ബ് ചെയതത്.

പേരന്‍പ് ഇറക്കുമ്പോള്‍ തന്നെ ഈ ചിത്രം ഇറക്കുന്നതിന് കാരണമുണ്ട്. പേരന്‍പിന് നല്ലൊരു സ്വീകരണമാണ് നല്‍കിയത്. ഈ സിനിമയ്ക്കും നല്ലൊരു സ്വീകരണം നല്‍കണം. രണ്ടും രണ്ട് കഥാപാത്രമാണ് എന്നാല്‍ കഴിയുന്ന വിധത്തില്‍ രണ്ടു കഥാപാത്രങ്ങളെയും വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാം നിങ്ങളടെ തലയിലേക്ക് അടിച്ചേല്‍പിച്ചിട്ടില്ല. നിങ്ങള്‍ക്കു വേണ്ടിയല്ലാതെ മറ്റാര്‍ക്കുവേണ്ടായാണ് ഞാന്‍ അഭിനയിക്കേണ്ടത്.
ഈ സിനിമയില്‍ ഒപുപിടി നല്ല കഥാപാത്രങ്ങളുണ്ട് ജഗപതി ബാബു, നിങ്ങളുടെ ഡാഡി ഗിരിജ എന്റെ അച്ഛനായി വേഷമിടുന്നുണ്ട്. അതോടൊപ്പം എന്റെ പുതിയ ചിത്രമായ മഥുര രാജയിലും ഒരു വേഷം ചെയ്യുന്നുണ്ട്. അദ്ദേഹത്തെ ഞാന്‍ ഇപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്. മധുര രാജയുടെ ഷൂട്ടങ്ങിനായി അദ്ദേഹം ഇപ്പോള്‍ കൊച്ചിയില്‍ ഉണ്ട് അതുകൊണ്ടാണ് ഈ പരിപാടിക്ക് അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞത്.

തെലുങ്കില്‍ അദ്ദേഹം വളരെ തിരക്കുള്ള അഭിനേതാവാണ്. മധുര രാജയില്‍ അദ്ദേഹം വില്ലനായിട്ടാണ് അഭിനയിക്കുന്നത്.

യാത്ര സിനിമയ്ക്കുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. മുഖമൊക്കെ വെയിലുകൊണ്ട് കരുവാളിച്ചു. ഞാന്‍ തന്നെ അന്തംവിട്ടു പോയി. നടന്നു കരുവാളിച്ച മുഖം തന്നെയായിരിക്കണമെന്നും പറഞ്ഞു ഡയറക്ടര്‍ മുഖത്ത് കരിയും അടിച്ചിട്ടുണ്ട്.

Top