കെ എം ഷാജിയുടെ സുരക്ഷ വർധിപ്പിച്ച് യതീഷ് ചന്ദ്ര

km shaji

കെ .എം ഷാജി എം .എൽ. യേ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന പരാതിയിൽ അന്വേഷണം മുറുകുന്നു. കണ്ണൂർ എസ് പി യതീഷ് ചന്ദ്ര നേരിട്ടാണ് ഈ കേസ് അന്വേഷിക്കുന്നത് എന്ന് മാധ്യമങ്ങളെ അറിയിച്ചു. ഷാജിയെ വധിക്കാൻ അധോലോക സംഘങ്ങൾ ആണ് ശ്രമിക്കുന്നത് എന്നാണ് പുറത്ത് വന്ന വാർത്തകൾ. എം എൽ യേ വധിക്കാൻ പദ്ധതിയിട്ട വിവാദ ഓഡിയോ ക്ലിപ്പിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ഓഡിയോ ക്ലിപ്പ് ചോർന്നു കിട്ടിയ ഈ – മെയിലനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഗൂഗിളിൽ നിന്നും തേടുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

Top