യാസിന്‍ മാലിക്കുമായി ബന്ധമുള്ള ജമാ അത്തെ നേതാക്കളെ കസ്റ്റഡിയിലെടുത്ത് കശ്മീര്‍ പൊലീസ്

ശ്രീനഗര്‍: ജമാഅത്തെ നേതാക്കളായ നിരവധി പേരെ ജമ്മുകശ്മീരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് ഉള്‍പ്പടെയുള്ള സുരക്ഷാ സേന വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നേതാവ് യാസിന്‍ മാലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകയില്‍ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ നിയമം എടുത്ത് മാറ്റണം എന്ന കേസ് സുപ്രിം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് യാസിന്‍ മാലിക്ക് അടക്കമുള്ള വിഘടനവാദി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ ഇന്ത്യ നേരെത്തെ പിന്‍വലിച്ചിരുന്നു.

Top