യശ്വന്ത് സിൻഹയുടെ പ്രചാരണത്തിന് നാളെ കേരളത്തിൽ നിന്ന് തുടക്കം

ന്യൂഡൽഹി: പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയുടെ പ്രചാരണം നാളെ കേരളത്തിൽ നിന്നാരംഭിക്കും. ബിജെപിക്ക് ഒരു സീറ്റ് പോലുമില്ലാത്ത സംസ്ഥാനത്ത് മുഴുവൻ എംഎൽഎമാരുടെയും എംപിമാരുടെയും വോട്ടുകൾ ഉറപ്പിക്കുകയാണു സിൻഹയുടെ ലക്ഷ്യം. തുടർന്നുള്ള ദിവസങ്ങളിൽ തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, കർണാടക എന്നിവിടങ്ങൾ സന്ദർശിക്കും. മറ്റു സംസ്ഥാനങ്ങളിലെ പര്യടനം വരും ദിവസങ്ങളിൽ തീരുമാനിക്കും.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ശിവസേന പങ്കെടുത്തില്ലെങ്കിലും പിന്തുണ അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെ 15 കക്ഷി നേതാക്കളുടെ സാന്നിധ്യത്തിൽ സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു. ഗോത്രവിഭാഗക്കാരിയായ ദ്രൗപദി മുർമുവിനെ എൻഡിഎ സ്ഥാനാർഥിയാക്കിയതോടെ അവർക്കു പിന്തുണ നൽകുമെന്ന് സൂചിപ്പിച്ച ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യശ്വന്തിന്റെ പത്രികാസമർപ്പണത്തിൽനിന്നു വിട്ടുനിന്നു.

Top