ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ യാനിക് സിന്നര്‍ ചാമ്പ്യനായി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന് പുതിയ ചാമ്പ്യനെ ലഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ കലാശപ്പോരില്‍ ഡാനില്‍ മെവ്‌ദേവിനെ പരാജയപ്പെടുത്തി യാനിക് സിന്നര്‍ ചാമ്പ്യനായി. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷമായിരുന്നു സിന്നറുടെ അതിശയിപ്പിക്കുന്ന തിരിച്ചുവരവ്. പതിവായി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവരില്‍ ഒരാളായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവാകുന്നത്. 2006ന് ശേഷം ഇവര്‍ മൂവരുമല്ലാതെ ഒരു ചാമ്പ്യനെ ഉണ്ടായിട്ടുള്ളു. 2014ല്‍ സ്റ്റാന്‍ വാവ്‌റിങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായി.

ഇനി എന്താണ് സംഭവിക്കുന്നതെന്ന് നമ്മുക്ക് കാത്തിരുന്ന് കാണാം. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. എല്ലാ കാര്യങ്ങളും താന്‍ ആസ്വദിക്കുന്നു. ഭാവിയില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് അറിയില്ല. എങ്കിലും പുതിയ തലമുറയുടെ ഭാ?ഗമായതില്‍ സന്തോഷമുണ്ടെന്നും സിന്നര്‍ വ്യക്തമാക്കി.

പതിറ്റാണ്ടുകളോളം ടെന്നിസ് കോര്‍ട്ടുകള്‍ ഭരിച്ചിരുന്നത് ഫെഡറര്‍-നദാല്‍-ജോക്കോ സഖ്യമാണ്. എന്നാല്‍ ടെന്നിസിന് അടുത്ത തലമുറയെ ആവശ്യമെന്ന് പറയുകയാണ് പുതിയ ചാമ്പ്യന്‍ യാനിക് സിന്നര്‍. ടെന്നിസില്‍ ബിഗ് ത്രീ യുഗം അവസാനിച്ചെന്ന സൂചനയുമാണ് യാനിക് സിന്നറുടെ വാക്കുകള്‍.

Top