യമുനാ അതിവേഗപാതയില്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 29 മരണം

ന്യൂഡല്‍ഹി: നിറയെ യാത്രക്കാരുമായി ലക്നൗവ്വില്‍ നിന്നും ഡല്‍ഹിക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞ് 29 മരണം. ആഗ്രയ്ക്കടുത്ത് യമുനാ അതിവേഗ പാതയിലാണ് അപകടം നടന്നത്.

അപകടത്തില്‍ നികരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു.നോയ്ഡയേയും ആഗ്രയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 165 കിലോമീറ്റര്‍ നീളം വരുന്ന അതിവേഗ പാതയില്‍ ബസ് മറിഞ്ഞത് 15 അടി താഴ്ചയിലേക്കായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top