കരകവിഞ്ഞ് യമുന; താജ്മഹലും വെള്ളപ്പൊക്ക ഭീഷണിയില്‍

ന്യൂഡല്‍ഹി: നിര്‍ത്താതെ പെയ്യുന്ന മഴയില്‍ യമുനാനദി കരകവിഞ്ഞൊഴുകിയതോടെ താജ്മഹലും വെള്ളപ്പൊക്ക ഭീഷണിയില്‍. 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് യമുനാ നദി താജ്മഹലിന്റെ മതിലുകളെ തൊടുന്നത്. ജലം ഇതുവരെ താജ്മഹലിന്റെ അടിത്തറയിലെത്തിയിട്ടില്ല എന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് യമുനയിലെ ജലനിരപ്പ് 497.9 അടിയായി ഉയര്‍ന്നു. 1978 ലെ വെള്ളപ്പൊക്കത്തിലാണ് അവസാനമായി യമുന കരകവിഞ്ഞൊഴുകി താജ്മഹലിന് സമീപമെത്തിയത്. നദിയിലെ ജലം ഉയര്‍ന്നതോടെ സ്മാരകത്തിന്റെ പുറകിലെ പൂന്തോട്ടം മുങ്ങിപ്പോവുകയും സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു.

വെള്ളപ്പൊക്കത്തെ നേരിടാന്‍ കഴിയുന്ന വിധത്തിലാണ് താജ്മഹലിന്റെ രൂപകല്പനയെന്നും അതുകൊണ്ട് ഭയപ്പെടാനില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പ്രിന്‍സ് വാജ്പേയ് വ്യക്തമാക്കി. അതേസമയം മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ സിക്കിന്ദ്രയിലെ കൈലാഷ് ക്ഷേത്രം മുതല്‍ താജ്മഹലിനടുത്തുള്ള ദസ്സറ ഘട്ട് വരെയുള്ള നദീതടങ്ങളില്‍ വെള്ളംകയറുന്നത് തടയാനായി അധികൃതര്‍ സുരക്ഷാ ബാരിക്കേടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Top