‘യംല പഗ്‌ല ദീവാന: ഫിര്‍ സേ’യുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് സണ്ണി ഡിയോള്‍

sunny deol

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യംല പഗ്‌ല ദീവാന: ഫിര്‍ സേ. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു മുഴു കോമഡി ചിത്രമായിരിക്കും ഇതെന്ന് തീര്‍ച്ച. ഒരു അച്ഛന്റെയും രണ്ട് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ധര്‍മേന്ദ്രയാണ് പിതാവിന്റെ വേഷത്തിലെത്തുന്നത്. ബോബിയും സണ്ണി ഡിയോളുമാണ് മക്കളുടെ വേഷത്തിലെത്തുന്നത്.

Ab hogi party behisab, chal pade hai teen nawab! #YamlaPaglaDeewanaPhirSe ke sath.

A post shared by Sunny Deol (@iamsunnydeol) on

ഇപ്പോള്‍ സണ്ണി ഡിയോള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. പോസ്റ്ററില്‍ സണ്ണിയും ധര്‍മേന്ദ്രയും വളരെ സന്തോഷത്തോടെയും ബോബി നിരാശപ്പെട്ടുമാണ് ഇരിക്കുന്നത്. സല്‍മാന്‍ ഖാന്‍, സൊനാക്ഷി സിന്‍ഹ, രേഖ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.

Top