വിവാഹ ശേഷമുള്ള ആദ്യ സിനിമ പ്രഖ്യാപിച്ച് യാമി ഗൗതം

ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയിലെ നായിക യാമി ഗൗതം അടുത്തിടെയാണ് വിവാഹിതയായത്. ചിത്രത്തിന്റെ സംവിധായകന്‍ ആദിത്യ ധര്‍ ആണ് ഭര്‍ത്താവ്. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നടിയാണ് യാമി ഗൗതം. ഇപോഴിതാ യാമി ഗൗതം തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോസ്റ്റ് എന്ന സിനിമയിലാണ് യാമി ഗൗതം നായികയാകുന്നത്. അനിരുദ്ധ് റോയ് ചൗധരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് യാമി ഗൗതം അറിയിച്ചിരിക്കുന്നത്. പങ്കജ് കപൂര്‍, രാഹുല്‍ ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ കുടുംബങ്ങളുടെ അനുഗ്രഹത്തോടെയാണ് യാമി ഗൗതം വിവാഹിതയായത്. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.

സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനകളും ആശംസകളും ആഗ്രഹിക്കുന്നുവെന്നായിരുന്നു യാമി ഗൗതം വിവാഹ വേളയില്‍ പറഞ്ഞത്. ഉല്ലാസ ഉത്സാഹ എന്ന കന്നഡ ചിത്രത്തിലൂടെയാണ് 2009ലാണ് യാമി ഗൗതം വെള്ളിത്തിരിയിലെത്തിയത്.

 

Top