യമഹയുടെ മൂന്നാം തലമുറ ‘R15’ എത്തുന്നു ;വില 1.2 ലക്ഷം രൂപ

ന്ത്യയില്‍ പുത്തന്‍ YZFR15 V3.0 മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാനുള്ള അവസാനഘട്ട
ഒരുക്കത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ.

എന്നാല്‍ ഔദ്യോഗിക വരവിന് മുനപെ തന്നെ യമഹയുടെ പുതിയ മോട്ടോര്‍സൈക്കിളിനെ ക്യാമറ പകര്‍ത്തിരിക്കുകയാണ്.

മൂന്നാം തലമുറ R15ന്റെ പുറത്തിറങ്ങാറായി എന്ന സൂചനയാണ് ചിത്രങ്ങള്‍ നല്‍കുന്നത്. പുറത്ത് വന്ന ചിത്രങ്ങള്‍ പ്രകാരം R15 V3.0യുടെ ഇന്ത്യന്‍ പതിപ്പില്‍ അപ്‌സൈഡ്ഡൗണ്‍ ഫോര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നിലവിലുള്ള മോഡലില്‍ നിന്നുമുള്ള ഫ്രണ്ട് ഫെന്‍ഡറാണ് പുതിയ R15 ന് ലഭിച്ചിരിക്കുന്നത്. ഇതിന് പകരം നിലവിലുള്ള ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് ഒരുങ്ങുന്നത്.

പുതുക്കിയ സ്‌പോര്‍ടി ഫെന്‍ഡറോട് കൂടിയുള്ളതാണ് R15ന്റെ രാജ്യാന്തര പതിപ്പ്. ഇന്ത്യന്‍ വരവില്‍ സ്ലിപ്പര്‍ ക്ലച്ചും മോട്ടോര്‍സൈക്കിളിന് നഷ്ടപ്പെട്ടേക്കാം.

ഡിസൈന്‍ മുഖത്ത് ഏറെ അഗ്രസീവായാണ് പുതിയ R15 ഒരുക്കിയിരിക്കുന്നത്. പുത്തന്‍ 155.1 സിസി ലിക്വിഡ്കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് R15 V3.0 യുടെ പ്രധാന ഹൈലൈറ്റ്.

19.04 bhp കരുത്തും 14.7 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.
ഏകദേശം 1.2 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ R15 നെ യമഹ അവതരിപ്പിക്കാന്‍ സാധ്യത.

Top