യമഹ ഉടമകള്‍ക്കായി സൗജന്യ പ്രീ -മണ്‍സൂണ്‍ ചെക്ക് അപ്പ് ക്യാമ്പ്

yamaha

ഴക്കാലം ആരംഭിച്ചതോടെ എല്ലാ വാഹന ഉടമകളും അവരുടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താറുണ്ട്. അത്തരത്തില്‍ ജപ്പാന്‍ വാഹന നിര്‍മാതാക്കളായ യമഹ തങ്ങളുടെ വാഹനങ്ങള്‍ക്ക് സൗജന്യ പ്രീ- മണ്‍സൂണ്‍ ചെക്ക് അപ്പ് ക്യാമ്പ് സംഘടിപ്പിക്കുകയാണ്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ചെക്ക് അപ്പ് ക്യാമ്പ് ഉണ്ടാവും. 14 പോയിന്റ് ചെക്ക് അപ്പ് ആണ് ഉണ്ടാവുക.

സൗജന്യ ചെക്ക് അപ്പ് കൂടാതെ യമഹയുടെ ഹെല്‍മറ്റ്, വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ എന്നിവയ്ക്കും കമ്പനി വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ചെക്ക് അപ്പിനുള്ള തീയ്യതി അതാത് സ്ഥലങ്ങളിലെ മണ്‍സൂണ്‍ കാലാവസ്ഥയനുസരിച്ച് മാറുമെന്നും, ശരിയായ തീയ്യതി അറിയുന്നതിനായി ഡീലര്‍മാരുമായി ബന്ധപ്പെടേണ്ടതാണെന്നും യമഹ മോട്ടോര്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിംഗ് പറഞ്ഞു.

Top