ഇന്ത്യ യമഹ മോട്ടോര്‍ ബ്ലൂ സ്‌ക്വയര്‍ ഷോറൂം ചെന്നൈയില്‍ ആരംഭിച്ചു

ന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) ചെന്നൈയില്‍ രണ്ടാമത്തെ ബ്ലൂ സ്‌ക്വയര്‍ ചെന്നൈയില്‍ തുറന്നതായി അറിയിച്ചു. ചെന്നൈയില്‍ അശോക് നഗറിലെ ശ്രീ മോട്ടോഴ്സ് ഡീലര്‍ഷിപ്പിന് കീഴിലാണ് പുതിയ ബ്ലൂ സ്‌ക്വയര്‍ പ്രവര്‍ത്തിക്കുന്നത്.

ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ നീല നിറം പ്രമേയമാക്കിയായിരിക്കും. ഫാസിനോ 125 എഫ്ഐ സ്‌കൂട്ടര്‍ മുതല്‍ എഫ്ഇസഡ് 25 വരെയുള്ള യമഹയുടെ മോഡലുകളും ബ്ലൂ സ്‌ക്വയര്‍ ഷോറൂമില്‍ ലഭക്കുന്നതായിരിക്കും.

അതോടൊപ്പം ബ്ലൂ സ്‌ക്വയറില്‍ ആക്സസറികളും വസ്ത്രങ്ങളും സ്പെയര്‍ പാര്‍ട്ടുകളുമെല്ലാം ലഭിക്കും.

Top