പുതിയ യമഹ R15 മോട്ടോജിപി എഡിഷന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

മൂന്നാം തലമുറ R15 -ന് പ്രത്യേക മോട്ടോജിപി എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി യമഹ. YZF-R15 V3.0 മോട്ടോജിപി എഡിഷന്‍ വിപണിയില്‍ ഉടന്‍ അവതരിക്കുമെന്നാണ് വിവരം. സാധാരണ R15 -നെക്കാളും മൂവായിരം രൂപയോളം മോട്ടോജിപി എഡിഷന് അധികം വില പ്രതീക്ഷിക്കാം. ലിമിറ്റഡ് എഡിഷനായാകും യമഹ R15 മോട്ടോജിപി വില്‍പ്പനയ്ക്ക് വരിക.

സമകാലിക ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ R15 മോട്ടോജിപി എഡിഷനില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. സാധാരണ R15 -ന്റെ അലോയ് വീല്‍ ശൈലി തന്നെയായിരിക്കും മോട്ടോജിപി എഡിഷനും ലഭിക്കുക. പുറംമോടിയില്‍ പതിഞ്ഞ സ്റ്റിക്കറുകളും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളുമൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും മോട്ടോജിപി എഡിഷനില്ല.

ലിക്വിഡ് കൂളിങ് ശേഷിയുള്ള 155 സിസി ഒറ്റ സിലിണ്ടര്‍ VVA എഞ്ചിന്‍ യമഹ R15 മോട്ടോജിപി എഡിഷനില്‍ തുടരും. എഞ്ചിന്‍ 19.3 bhp കരുത്തും 15 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും മോഡലിനുണ്ട്.

Top