യമഹ R15 ന്റെ പരിഷ്‌കരിച്ച പതിപ്പ് R15 V3.0 വിപണിയിലെത്തി

മഹ R15 ന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ പുറത്തിറങ്ങി. R15 V3.0 എന്ന് വിളിപ്പേരുള്ള മൂന്നാം തലമുറ ബൈക്ക് ഇരട്ട ചാനല്‍ എബിഎസോടെയാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. 1.39 ലക്ഷം രൂപയാണ് പരിഷ്‌കരിച്ച യമഹ R15 ന്റെ വില. R15 വരുന്നത് പുത്തന്‍ നിറത്തിലായിരിക്കും. R15 ന്റെ ഡാര്‍ക്‌നൈറ്റ് (ബ്ലാക്ക്) നിറപ്പതിപ്പിന് ഇത്തിരി വില കൂടും. 1.41 ലക്ഷം രൂപ വിലയാണ് ഈ നിറപ്പതിപ്പിന് വില.മുമ്പ് ഗ്രേയ്, റേസിംഗ് ബ്ലൂ എന്നീ നിറപ്പതിപ്പുകളിലാണ് R15 ലഭ്യമായിരുന്നത്.

ഇരട്ട ചാനല്‍ എബിഎസോടെയുള്ള ആദ്യ 150 സിസി ശ്രേണി ബൈക്കായിരിക്കും യമഹ R15 V3.0. ഒറ്റ സിലിണ്ടറോട് കൂടിയ 155 സിസി ലിക്വിഡ് കൂളിംഗ് എഞ്ചിന്‍ 19.3 Bhp കരുത്തും 14.7 Nm torque ഉം നല്‍കുന്നു. സ്റ്റാന്‍ഡേര്‍ഡ് സ്ലിപ്പര്‍ ക്ലച്ച് ഉണ്ടെന്നത് R15 V3.0 ന് മുന്‍തൂക്കം നല്‍കുന്നു.

ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും സ്വിംഗ് ആം റിയര്‍ സസ്‌പെന്‍ഷനുകളും മൂന്നാം തലമുറ R15 ന്റെ പ്രത്യേകതയാണ്. 282 mm ഫ്രണ്ട് ഡിസ്‌കും 220 mm റിയര്‍ ഡിസ്‌കും ആണ് R15 V3.0 ന്റെ ബ്രേക്കിംഗ് നിയന്ത്രിക്കുന്നത്.

Top