യമഹ XSR 155 ഫിലിപ്പീന്‍സില്‍ പുറത്തിറക്കി : വില 2.46 ലക്ഷം രൂപ

മഹ 2020 XSR 155 ഫിലിപ്പീന്‍സില്‍ പുറത്തിറക്കി. 1,62,000 PHP യാണ് ഫിലിപ്പീന്‍സില്‍ വില വരുന്നത്. ഇന്ത്യയില്‍ ഇത് ഏകദേശം 2,46,235 രൂപയായി മാറുന്നു.

മോട്ടോര്‍ബൈക്കിന്റെ ഉരുണ്ട ഹെഡ്ലാമ്പുകള്‍ ഒരു വിന്റേജ് ലുക്ക് നല്‍കുന്നു, എന്നാല്‍ എല്‍ഇഡികള്‍ വാഹനത്തിന് ഒരു ആധുനിക ടച്ച് നല്‍കുന്നു. വൃത്താകൃതിയിലുള്ള പൂര്‍ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററും നല്‍കിയിരിക്കുന്നു.

ഇന്ധന ടാങ്കിന്റെ ടിയര്‍ ഡ്രോപ്പ് ആകൃതിക്ക് കാലാതീതമായ രൂപകല്‍പ്പനയുണ്ട്, ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

സുഖകരവും ആത്മവിശ്വാസമുള്ളതുമായ റൈഡിംഗ് പൊസിഷന്‍ നല്‍കുന്നു. ക്ലാസിക് സ്‌റ്റൈല്‍ സീറ്റ് 2020 യമഹ XSR 155 മോട്ടോര്‍സൈക്കിളിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

അപ്പ് സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, എല്‍ഇഡി ടെയിലാമ്പ്, ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, അലുമിനിയം സ്വിംഗ്ആം, ഡെല്‍റ്റ ബോക്‌സ് ഫ്രെയിം തുടങ്ങിയ സവിശേഷതകളും 2020 യമഹ XSR 155 -ല്‍ കാണാം.

Top