XSR 155 റെട്രോ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനൊരുങ്ങി യമഹ

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ യമഹ എന്‍ട്രി ലെവല്‍ ശ്രേണിയില്‍ പുതിയ റെട്രോ മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്കെത്തിക്കാനൊരുങ്ങുന്നു. XSR ലൈനപ്പിലേക്കാണ് ഈ മോഡല്‍ എത്തുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം XSR 155 എന്ന പേരിലാണ് എന്‍ട്രി ലെവല്‍ റെട്രോ മോട്ടോര്‍സൈക്കില്‍ അവതരിക്കുക.

നേരത്തെ അവതരിപ്പിച്ച R15 V3.0, MT-15 എന്നിവയിലുളള അതേ 155 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും XSR 155 മോഡലിന് കരുത്തേകുക. 19 എച്ച്പി പവറും 14.7 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. സ്റ്റാന്റേര്‍ഡായി സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും XSR 155 മോഡലില്‍ നല്‍കും.

രൂപത്തില്‍ വലിയ XSR 700 മോഡലുമായി സാമ്യമുള്ള ഡിസൈനിലായിരിക്കും XSR 155 മോഡലിന്റെ നിര്‍മാണം. ഈ വര്‍ഷം അവസാനത്തോടെ ഇന്‍ഡൊനീഷ്യന്‍ വിപണിയിലാണ് XSR 155 ആദ്യമെത്തുക.

Top