പുതിയ മോണ്‍സ്റ്റര്‍ എനര്‍ജി എഡീഷനുകളുമായി യമഹ

പുതിയ മോണ്‍സ്റ്റര്‍ എനര്‍ജി എഡീഷനുകളുമായി യമഹ. ആര്‍15 വി3, എഫ്ഇസഡ്25 എന്നീ ബൈക്കുകളും റേയ് ഇസഡ്ആര്‍ സ്‌കൂട്ടറുമാണ് മോണ്‍സ്റ്റര്‍ എനര്‍ജി ഭാവത്തില്‍ പുതുതായി യമഹ അവതരിപ്പി ച്ചിരിക്കുന്നത്.

യമഹയുടെ ഈ മൂന്ന് ബൈക്കുകളിലും മോണ്‍സ്റ്റര്‍ ഗ്രാഫിക്സും മോണ്‍സ്റ്റര്‍ ബാഡ്ജിങ്ങും നല്‍കിയാണ് ഈ ലിമിറ്റഡ് എഡീഷന്‍ മോഡലുകള്‍ എത്തിയിരിക്കുന്നത്. ആര്‍15 വി3 മോണ്‍സ്റ്റര്‍ എഡീഷന് 1.42 ലക്ഷവും എഫ് ഇസഡ്25-ന് 1.36 ലക്ഷം രൂപയും റേയ്ക്ക് 59,000 രൂപയുമാണ് എക്സ്ഷോറൂം വില.

മോണ്‍സ്റ്റര്‍ എഡീഷനില്‍ അവതരിപ്പിച്ചിരിക്കുന്ന മൂന്ന് ബൈക്കുകളും കൂടുതല്‍ സ്പോര്‍ട്ടി ഭാവം കൈവരിച്ചിട്ടുണ്ട്. ഇത് യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുമെന്നും വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് യമഹ അഭിപ്രായപ്പെടുന്നത്.

Top