പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ

MT-09 മോഡലിന്റെ പുതിയ 2021 പതിപ്പ് അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി യമഹ. അടിമുടി മാറ്റങ്ങളുമായാണ് പരിഷ്ക്കരിച്ച മോട്ടോർസൈക്കിൾ വിപണിയിലെത്തിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന എഞ്ചിൻ ശേഷി 42 സിസി വർധിപ്പിച്ച് അത് ഇപ്പോൾ 889 സിസി ആക്കി. പുതിയ എഞ്ചിൻ 10,000 rpm-ൽ‌ 118 bhp കരുത്തും സൃഷ്ട്ടിക്കും. ടോർഖ് 87.5 Nm-ൽ നിന്ന് 93 Nm ആയി ഉയർന്നു. എഞ്ചിൻ യൂറോ 5 നിലവാരത്തിലേക്കും ബ്രാൻഡ് പരിഷ്ക്കരിച്ചു.

യമഹ MT-09ന്റെ പെർഫോമൻസ് മികവിന് കാരണം പുതിയ ഇൻ‌ടേക്കുകൾ‌, പുനർ‌രൂപകൽപ്പന ചെയ്‌ത ഫ്യുവൽ ഇഞ്ചക്ഷൻ‌ സിസ്റ്റം, പുതിയ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ്. കൂടാതെ 2021 യമഹ MT-09-ന്റെ ക്യാംഷാഫ്റ്റുകൾ, പിസ്റ്റൺ, റോഡ്‌സ്, ക്രാങ്കേസ് എന്നിവയും പുതിയതാണ്. ബൈക്കിന്റെ ചാസി ഭാരം കുറഞ്ഞ ഡെൽറ്റാബോക്സ് ഫ്രെയിമാണ്. കൂടാതെ സബ്ഫ്രെയിമും സ്വിംഗർമും പുതിയതായതിനാൽ ഭാരം നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ട്. പുതിയ പതിപ്പിന് ഇപ്പോൾ 189 കിലോഗ്രാം ഭാരമാണുള്ളത്.

കൂടുതൽ ഷാർപ്പ് ലുക്കിൽ ഒരുങ്ങിയിരിക്കുന്ന MT-09-ൽ ഫുൾ എൽഇഡി ലൈറ്റിംഗാണ് യമഹ ഉപയോഗിച്ചിരിക്കുന്നത്. ഏവരെയും ആകർഷിക്കുന്ന തരത്തിലാണ് ബൈക്കിന്റെ ബോഡി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ മോഡലിന് സ്വിച്ച് ഗിയറിനൊപ്പം ആക്സസ് ചെയ്യാൻ കഴിയുന്ന TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. സിക്സ്-ആക്സിസ് ഇൻറേഷ്യൽ മെഷർമെന്റ് യൂണിറ്റാണ് (IMU) MT-09 ൽ ഇടംപിടിച്ചിരിക്കുന്നത്.

സ്ലൈഡ് കൺട്രോൾ, എബി‌എസ്, വീലി കൺട്രോൾ എന്നിവ കോർണറിംഗ് ചെയ്യുന്ന ലീൻ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു. മോഡലിന്റെ വില യമഹ ഇനിയും വെളിപ്പെടുത്തിയിട്ടിലെങ്കിലും നിലവിലുള്ളതിനേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. MT-09 അടുത്ത വർഷം ആദ്യം യൂറോപ്യൻ ഷോറൂമുകളിൽ എത്തും.

Top