യമഹ റേ സെഡ്ആര്‍ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ റേ സെഡ്ആര്‍ മോഡലിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒപ്പം RayZR 125 Fi പതിപ്പും കൂടാതെ സ്ട്രീറ്റ് റാലി എഡിഷന്റെ ഹൈബ്രിഡ് പതിപ്പും യമഹ അവതരിപ്പിച്ചിട്ടുണ്ടെന്ന് ഡ്രൈവ് സ്പാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ വിപണിയിലെത്തിയ ഫാസിനോ 125 ഹൈബ്രിഡിന്റെ ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 125 സിസി എയര്‍-കൂള്‍ഡ് ആന്‍ഡ് ഫ്യൂവല്‍ ഇഞ്ചെക്റ്റ് (എഫ്‌ഐ), ബ്ലൂ കോര്‍ എഞ്ചിന്‍ തന്നെയാണ് RayZR 125 Fi ഹൈബ്രിഡിന്റെയും ഹൃദയം. യഥാര്‍ത്ഥത്തില്‍ ഒരു മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനമാണിത്.

ഇപ്പോള്‍ പുതുതായി സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ്എംജി) സംവിധാനവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 6,500 ആര്‍പിഎമ്മില്‍ 8.2 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.3 എന്‍എം പീക്ക് ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. പഴയ മോഡലിന് 9.7 എന്‍എം ആയിരുന്നു.

പുതിയ എസ്എംജി സംവിധാനവും വഴി കൂടുതല്‍ സ്മൂത്ത് ആയ സൈലന്റ് സ്റ്റാര്‍ട്ട് വാഹനത്തിന് ലഭിക്കും. മാത്രമല്ല നിശ്ചലാവസ്ഥയില്‍ നിന്നും സ്‌കൂട്ടര്‍ മുന്നോട്ടെടുക്കുമ്പോഴും കയറ്റം കയറുമ്പോഴും ഒരു ഇലക്ട്രിക്ക് മോട്ടോറിന് സമാനമായി ഒരല്പം പവര്‍ ഈ സംവിധാനം എഞ്ചിന് നല്‍കും. നിശ്ചിത ആര്‍പിഎമ്മില്‍ കൂടുതല്‍ ആക്‌സിലേഷന്‍ കടന്നാലോ, റൈഡര്‍ ആക്‌സിലേഷന്‍ കുറച്ചാലും ഈ പവര്‍ തനിയെ ഓഫ് ആകുകയും ചെയ്യും എന്നാണ് കമ്പനി പറയുന്നത്.

 

Top