R15 സ്നൈപ്പർ 155 മോട്ടോ സ്കൂട്ടർ അവതരിപ്പിച്ച് യമഹ

yamaha

പുതിയ സ്നൈപ്പർ 155 മോട്ടോ സ്കൂട്ടർ ഫിലിപ്പീൻസ് വിപണിയിൽ അവതരിപ്പിച്ച് യമഹ.സ്കൂട്ടറിന് PHP 1,14,900 ആണ് വില, നിലവിലെ വിനിമയ നിരക്കനുസരിച്ച് ഇത് 1.74 ലക്ഷം രൂപയോളമാണ് വില വരിക.

ബ്രാൻഡിന്റെ ജനപ്രിയ മോഡലായ YZF-R15 സോർസ്ഡ് 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഫോർ-വാൽവ് SOHC എഞ്ചിനാണ് സ്കൂട്ടറിന്റെ പ്രധാന ഹൈലൈറ്റ്.ഈ യൂണിറ്റ് സ്‌നൈപ്പർ 155 -ൽ 9,500 rpm -ൽ 17.7 bhp കരുത്തും 8,000 rpm -ൽ 14.4 Nm torque ഉം പുറപ്പെടുവിക്കും. ഇത് ആറ് സ്പീഡ് ട്രാൻസ്മിഷനുകൾ ഉൾക്കൊള്ളുന്നു.

YZF-R15 സ്‌പോർട്‌സ്ബൈക്കിൽ കാണുന്ന യമഹയുടെ പേറ്റന്റ് വേരിയബിൾ വാൽവ് ആക്യുവേഷൻ സാങ്കേതികവിദ്യയും ഇതിലുണ്ട്.സ്കൂട്ടറിന് വളരെ മെലിഞ്ഞതും ഷാർപ്പും സ്റ്റൈലിഷ് രൂപത്തിലുള്ളതുമായ ഒരു ബോഡി ലഭിക്കുന്നു, സൈഡ് ബോഡി കിറ്റിൽ 155 ഗ്രാഫിക്സ് സെറ്റും ഒരുക്കിയിരിക്കുന്നു.

Top