ആര്‍15 വി3 മോഡലില്‍ എബിഎസ് ബ്രേക്കിംങ് സംവിധാനം ഒരുക്കി യമഹ

സ്‌പോര്‍ട്‌സ് ബൈക്കുകളുടെ ശ്രേണിയില്‍ യമഹ ഏറ്റവുമധികം പുറത്തിറക്കിയ ആര്‍15 വി3 മോഡലില്‍ ഇനി എബിഎസ് ബ്രേക്കിംങ് സംവിധാനവും ഒരുക്കുന്നു. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങളില്‍ എബിഎസ് സംവിധാനം ഉറപ്പാക്കണമെന്ന നിയമത്തെ തുടര്‍ന്നാണ് ആര്‍15 വി3ല്‍ എബിഎസ് നല്‍കുന്നത്. എന്നാല്‍, എബിഎസ് സംവിധാനത്തോടെ എത്തുന്ന ആര്‍15 വി3 ബൈക്കിന് വിലയില്‍ 12,000 രൂപ കൂടുമെന്നാണ് വിവരം. മുമ്പ് 1.27 ലക്ഷം രൂപയായിരുന്നു ആര്‍ 15ന്റെ വില.

ആര്‍15 വി3ക്ക് പിന്നാലെ തന്നെ യമഹയുടെ മറ്റ് മോഡലുകളായ എഫ്ഇസഡ്25, ഫെയ്‌സര്‍25, എഫ്ഇസഡ്എസ്, എസ്ഇസഡ് ആര്‍ആര്‍ എന്നീ ബൈക്കുകളിലും ഉടന്‍ എബിഎസ് സംവിധാനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. എബിഎസ് സംവിധാനം നല്‍കുന്നത് ഒഴിവാക്കിയാല്‍ മറ്റ് മാറ്റങ്ങളൊന്നും ബൈക്കിലില്ല. ആറ് സ്പീഡ് ഗിയര്‍ബോക്‌സും 19.3 എച്ച്പി പവറും 15 എന്‍എം ടോര്‍ക്കുമേകുന്ന 155.1 സിസി സിഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ഇതിലും നല്‍കിയിട്ടുള്ളത്.

Top