എയ്റോക്സ് 155 മോട്ടോ GP എഡിഷന്‍ അവതരിപ്പിച്ച്‌ യമഹ

ണ്ട് മാസം മുമ്പാണ് R15M, MT 15 V2.0, റേ ZR 125 ഹൈബ്രിഡ് എന്നിവയ്ക്കായി 2022 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോ GP പതിപ്പുകളെ നിര്‍മാതാക്കളായ യമഹ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പരിമിതമായ സംഖ്യകളില്‍ മാത്രമാണ് ഈ മോഡലുകള്‍ ലഭ്യമായിരുന്നതും.

എയ്റോക്സ് 155-ന്റെ പുതിയ മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോ GP പതിപ്പ് പുറത്തിറക്കിയതോടെ യമഹ മോട്ടോര്‍ ഇന്ത്യ 2022 മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോ GP എഡിഷന്‍ ലൈനപ്പ് വിപുലീകരിച്ചിരിക്കുകയാണ്. കമ്പനിയുടെ ‘ദി കോള്‍ ഓഫ് ദ ബ്ലൂ’ ബ്രാന്‍ഡ് ക്യാമ്പയിനിന് കീഴിലാണ് പുതിയ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടറിന്റെ വില 1,41,300 രൂപയാണ്. കമ്പനിയുടെ ഇന്ത്യയിലെ പ്രീമിയം ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റുകള്‍ വഴിയാണ് ഇത് വില്‍ക്കുന്നതെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. സെഗ്മെന്റില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് യമഹ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.

കമ്പനിയുടെ മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോ GP M1 മോട്ടോര്‍സൈക്കിളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതുതായി പ്രഖ്യാപിച്ച സ്‌കൂട്ടര്‍. വൈസര്‍, ഫ്രണ്ട് ആപ്രോണ്‍, ഫ്രണ്ട് മഡ്ഗാര്‍ഡ്, സൈഡ് പാനലുകള്‍, പിന്‍ പാനലുകള്‍, ‘X’ സെന്റര്‍ മോട്ടിഫ് എന്നിവയില്‍ കാണാവുന്ന യമഹ മോട്ടോ GP ബ്രാന്‍ഡിംഗിനൊപ്പം ഓള്‍-ബ്ലാക്ക് കളര്‍ ട്രീറ്റ്‌മെന്റും ഇതിന് ലഭിക്കുന്നു.

ഈ കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ക്കായി ഒഴിച്ച്‌ നിര്‍ത്തിയാല്‍, സ്‌കൂട്ടറിന്റെ ബാക്കി ഭാഗങ്ങള്‍ മാറ്റമില്ലാതെ തുടരും. എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ കമ്പനിയുടെ വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ സജ്ജീകരിച്ചിരിക്കുന്ന ഒരു പുതിയ തലമുറ 155 സിസി ലിക്വിഡ്-കൂള്‍ഡ്, 4-സ്‌ട്രോക്ക്, SOHC, 4-വാല്‍വ് ബ്ലൂ കോര്‍ എഞ്ചിനാണ് ലഭിക്കുന്നത്.

Top