വാഹനങ്ങളിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കാനൊരുങ്ങി യമഹ

yamaha

ശ്രേണിയിലെ എല്ലാ മോഡലുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ യമഹ. പുതിയ FZ-X അവതരണ വേളയില്‍ യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്.

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാവ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും ബ്രാന്‍ഡ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷന്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.FZS-FI, FZS-FI വിന്റേജ്, FZ-X തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ കമ്പനി നിലവില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. റേ ZR സീരീസിനും ഫാസിനോ 125 FI-യ്ക്കും ഈ നവീകരണം ലഭിച്ചു.

Top