തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുമായി യമഹ

yamaha

പുതിയ പ്രഖ്യാപനങ്ങളുമായി യമഹ. കൊവിഡ്-19 വൈറസിനെതിരായ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് പ്രത്യേക ആനുകൂല്യം കമ്പനി പ്രഖ്യാപിച്ചു.

‘ഗ്രാറ്റിറ്റിയൂഡ് ബോണസ്’ എന്ന് വിളിക്കുന്ന ഈ പദ്ധതി പ്രകാരം, ശുചിത്വ തൊഴിലാളികള്‍, മെഡിക്കല്‍ സ്റ്റാഫ്, പൊലീസ്, സായുധ ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ എല്ലാ മുന്‍നിര യോദ്ധാക്കള്‍ക്കും യമഹ ഫാസിനോ 125 അല്ലെങ്കില്‍ റേ ZR 125 വാങ്ങുമ്പോള്‍ 5,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.

പകര്‍ച്ചവ്യാധിയുടെ ഈ ദുഷ്‌കരമായ കാലയളവില്‍ കുറച്ച് ആശ്വാസം നല്‍കുന്നതില്‍ സംഭാവന നല്‍കിയ ആളുകളോട് നന്ദി പ്രകടിപ്പിക്കുന്നതിനായി നിര്‍മ്മാതാക്കൾ ചില ഓണ്‍ലൈന്‍, ഡിജിറ്റല്‍ സംരംഭങ്ങളും ആരംഭിച്ചു.

Top