155 സിസിയുടെ കരുത്തുമായി യമഹയുടെ എന്‍മാക്‌സ് സ്‌കൂട്ടര്‍ എത്തുന്നു

ന്ത്യന്‍ നിരത്തില്‍ നിന്ന് 125 സിസിയെ തീര്‍ത്തും ഒഴിവാക്കി 155 സിസി സ്‌കൂട്ടര്‍ എന്‍മാക്‌സുമായി യമഹ എത്തുന്നു. വളരെ ആഡംബര പ്രൗഡിയോടെയാണ് എന്‍മാക്‌സ് എത്തുന്നത്.

എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രണ്ട് ഫ്‌ളൈ സ്‌ക്രീന്‍, സ്‌മോക്ക്ഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ് എന്നിവയാണ് എന്‍മാക്‌സിലെ മുഖ്യ സവിശേഷതകളായി പറയേണ്ടത്.

സുരക്ഷ വര്‍ധിപ്പിക്കന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം ഓപ്ഷണലായി എബിഎസ് (ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും എന്‍മാക്‌സിനുണ്ട്. 127 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. 155 സി.സി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ പരമാവധി 8000 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി കരുത്തും പരമാവധി 6000 ആര്‍പിഎമ്മില്‍ 14.4 എന്‍എം ടോര്‍ക്കുമേകും.

Top