പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15 വിപണിയിലേക്ക്

പുതിയ MT-15 ന് പുതിയ മൂന്ന് നിറപ്പതിപ്പുകള്‍ കൂടി നല്‍കി യമഹ. യമഹ ഡീലര്‍ഷിപ്പില്‍ റെഡ്, വൈറ്റ്, ബ്ലൂ നിറപ്പതിപ്പുകളിലുള്ള പുതിയ MT-15 -ന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള യമഹ R15 V3 -യിലെ നിറപ്പതിപ്പിന് സമാനമാണ് പുതിയ യമഹ MT-15 -ലെ ബ്ലൂ നിറം. എക്സ്ഷോറൂം കണക്ക് പ്രകാരം 1.36 ലക്ഷം രൂപയാണ് യമഹ MT-15 -ന്റെ വില.

തുടക്കത്തില്‍ ഡാര്‍ക്ക് ബ്ലൂ മാറ്റ്, ബ്ലാക്ക് മാറ്റ് നിറപ്പതിപ്പുകളില്‍ മാത്രമെ MT-15 -നെ കമ്പനി വില്‍പ്പനയ്ക്കെത്തിച്ചിരുന്നുള്ളൂ. മുമ്പ് ബൈക്കിനുണ്ടായിരുന്ന നിറങ്ങള്‍ മാറ്റ് ഫിനിഷില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മെറ്റാലിക് ഫിനിഷിംഗിലുള്ള നിറങ്ങളാണ്.

155 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് SOHC എഞ്ചിനാണ് യമഹ MT-15 -ന്റെ ഹൃദയം. ഇത് 19 bhp കരുത്തും 15 Nm torque ഉം കുറിക്കും. ആറ് സ്പീഡാണ് ബൈക്കിന്റെ ഗിയര്‍ബോക്സ്. 138 കിലോയാണ് ഭാരം. 17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കിലുള്ളത്.

Top