യമഹ MT 15 നേക്കഡ് സ്ട്രീറ്റ്ഫൈറ്റര്‍ ഇന്ത്യയില്‍

മഹയുടെ MT 15 നേക്കഡ് സ്ട്രീറ്റ്ഫൈറ്റര്‍ ഇന്ത്യയില്‍ പുറത്തിറക്കി. യുവാക്കളെ ലക്ഷ്യമിട്ട്
അഗ്രസീവ് ലുക്കിലാണ് MT 15 വിപണിയിലെത്തുന്നത്. 1.36 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ ഡല്‍ഹി ഷോറും വില.

പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, മറ്റ് മോഡലുകളില്‍ യമഹ നല്‍കിയിട്ടില്ലാത്ത ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന്‍, വീതി കുറഞ്ഞ പിന്‍ഭാഗം എന്നിവയാണ് MT 15 യെ വ്യത്യസ്തമാക്കുന്നത്. യമഹയുടെ തന്നെ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയിലെ കുഞ്ഞനായ ആര്‍15 വി 3.0-യുമായി സാങ്കേതിക സമാനതകള്‍ ഉണ്ടെങ്കിലും ഒരു സ്‌പോര്‍ട്ടി നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ലുക്കാണ് ഇതിനുള്ളത്.

പ്രധാനമായും മെറ്റാലിക് ബ്ലാക്ക്, ഡാര്‍ക്ക് മാറ്റ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. 155 സി.സി. സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് MT 15 നുള്ളത്. മാത്രമല്ല, വാഹനത്തിന്റെ സുരക്ഷ കണക്കിലെടുത്ത് മുന്നില്‍ 267 എംഎം, പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

Top