ബേബി ഡ്യൂക്കിനെ പിന്നിലാക്കി യമഹ MT-15 ; വില 1.36 ലക്ഷം രൂപ

വില്‍പ്പനയ്ക്കെത്തിയ ആദ്യമാസംതന്നെ കെടിഎം 125 ഡ്യൂക്ക്, 200 ഡ്യൂക്ക് മോഡലുകളെ പിന്നിലാക്കി യമഹ MT-15. കഴിഞ്ഞമാസം ഇന്ത്യയില്‍ 5,203 MT-15 യൂണിറ്റുകളാണ് യമഹ വിറ്റത്. 1.36 ലക്ഷം രൂപയ്ക്കാണ് യമഹ MT-15 വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. കഴിഞ്ഞമാസം 3,069 യൂണിറ്റുകളാണ് 125 ഡ്യൂക്കില്‍ ഓസ്ട്രിയന്‍ കമ്പനി വിറ്റത്. 200 ഡ്യൂക്ക് വില്‍പ്പന 2,017 യൂണിറ്റുകളില്‍ അവസാനിച്ചു. നിലവില്‍ 125, 200 ഡ്യൂക്കുകളുടെ വില്‍പ്പന ഒരുമിച്ചു കണക്കാക്കിയാല്‍പോലും യമഹ MT-15 -നെ മറികടക്കുന്നില്ല.

MT-15 എഞ്ചിന്‍, ഷാസി, ഘടകങ്ങള്‍ എന്നിവയെല്ലാം മൂന്നാംതലമുറ R15 -ല്‍ നിന്നാണ് കമ്പനി കടമെടുക്കുന്നത്. MT-15 -ല്‍ ഇടംപിടിക്കുന്ന 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 19.3 bhp കരുത്തും 14.7 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഡിസൈനില്‍ മുതിര്‍ന്ന MT-10 -ന്റെ തന്മയത്വം കുഞ്ഞന്‍ MT-15 പകര്‍ത്തിയിട്ടുണ്ട്. പതിവു ബൈക്ക് സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ച് ഇരട്ട എല്‍ഇഡി ഹെഡ്ലാമ്പ് ഘടനയാണ് MT-15 -ന്.

മുന്‍ ടയറില്‍ 282 mm വലുപ്പമുള്ള ഡിസ്‌ക്ക് പ്രവര്‍ത്തിക്കും. പിന്‍ ടയറില്‍ 220 mm ഡിസ്‌ക്ക് യൂണിറ്റാണ് വേഗം നിയന്ത്രിക്കുക. മുന്‍ ടയര്‍ അളവ് 110/70. പിന്‍ ടയര്‍ അളവ് 140/70. 17 ഇഞ്ചാണ് പത്തു സ്‌പോക്ക് അലോയ് വീലുകളുടെ വലുപ്പം. ഒറ്റ ചാനല്‍ എബിഎസ് യൂണിറ്റ് മോഡലിന്റെ സുരക്ഷ വര്‍ധിപ്പിക്കും.

Top