യമഹയുടെ പുതിയ MT-15 നെയ്ക്കഡ് സ്‌പോര്‍ട്‌സ് ബൈക്ക് മാര്‍ച്ചില്‍ എത്തുമെന്ന്

ന്ത്യയില്‍ പുതിയ MT-15 നെയ്ക്കഡ് സ്‌പോര്‍ട്‌സ് ബൈക്കിനെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് യമഹ. മാര്‍ച്ച് 15 ന് യമഹ MT-15 വിപണിയില്‍ വില്‍പ്പനയ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ MT-15 ബൈക്കിന്റെ പ്രീബുക്കിംഗ് സ്വീകരിക്കുന്നുമുണ്ട്. 5,000 രൂപ മുന്‍കൂര്‍ പണമടച്ച് ബൈക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ ആദ്യവാരത്തോടെ മോഡല്‍ ലഭിച്ചു തുടങ്ങും.

യമഹ YZFR15 V3.0 മോഡലിന്റെ നെയ്ക്കഡ് പതിപ്പാണ് വരാനിരിക്കുന്ന MT-15.

Top