എയറോക്സ് 155 മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ

മഹ എയറോക്സ് 155 മോട്ടോജിപി എഡിഷൻ പുറത്തിറക്കി. ഇന്തോനേഷ്യയിലാണ് യമഹ പുതിയ എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലെ മോട്ടോജിപി പ്രേമികളെ ആകർഷിക്കുന്നതിനായിട്ടാണ്, യമഹ എയറോക്സ് 155 -ന്റെ പുതിയ മോട്ടോജിപി എഡിഷൻ അവതരിപ്പിച്ചത്. യമഹയും മോൺസ്റ്റർ എനർജിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് ഈ പ്രത്യേക ലിവറി. R25, R15, കൂടാതെ മറ്റു പല യമഹ ഉൽപ്പന്നങ്ങളിലും ഇത് കണ്ടെത്താൻ കഴിയും.

2019 -ൽ യമഹയുടെ മോട്ടോജിപി റേസ് മെഷീനുകളിൽ കണ്ടിട്ടുള്ള ബ്ലാക്ക് & ബ്ലൂ നിറങ്ങളുടെ സംയോജനമാണ് മോട്ടോജിപി എഡിഷനിൽ വരുന്നത്. സാധാരണ എയറോക്സ് 155 -ഉം അതിന്റെ മോട്ടോജിപി പതിപ്പും തമ്മിലുള്ള വ്യത്യാസം ബാഹ്യ രൂപത്തിലുള്ള മാറ്റത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. അലോയി വീലുകൾ, എക്‌സ്‌ഹോസ്റ്റ്, റിയർ കൗളിംഗ്, ഫ്രണ്ട് ഏപ്രണിന്റെ ചില ഭാഗങ്ങൾ എന്നിവ പോലുള്ള സ്‌കൂട്ടറിന്റെ നിരവധി ഭാഗങ്ങൾ ഇരുണ്ട ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. വാഹനത്തിന്റെ സ്പോർട്ടിനെസ് വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ, മോൺസ്റ്റർ എനർജി ലോഗോകളുടെയും ബ്ലൂ നിറത്തിലുള്ള ഷേഡുകളുടെയും സാന്നിധ്യം സ്കൂട്ടറിനെ കൂടുതൽ ആകർഷകമാക്കുന്നു. പുതിയ എയറോക്സ് 155 -ന് ഒരു ഗോൾഡൺ യമഹ ചിഹ്നവും ലഭിക്കുന്നുണ്ട്. സ്റ്റൈലിഷും ആകർഷകവുമായ 155 സിസി സ്കൂട്ടറിന് 29.5 ദശലക്ഷം IDR വിലയുണ്ട്, ഇത് ഇന്ത്യൻ കറൻസിയിൽ 1.53 ലക്ഷം രൂപയോളം വരും.

Top