yamaha india to launch a new product on january 24

മഹ എഫ്‌സിയുടെ പുതിയ ബൈക്ക് ജനുവരി 24ന് വിപണിയിലെത്തിക്കാന്‍ നീക്കം. യമഹ എഫ്‌സിയുടെ പുതിയ 250സിസി പതിപ്പാണ് വിപണിയിലെത്തിക്കാനൊരുങ്ങുന്നതെന്നാണ് സൂചന.

ഇന്ത്യയില്‍ വില്‍പനയിലുള്ള എഫ്‌സി മോഡലുകളില്‍ കാണാന്‍ സാധിക്കുന്ന തരത്തിലുള്ള എക്‌സോസ്റ്റാണ് പുതിയ ബൈക്കിലുമുള്ളത്. പരമ്പരാഗത രീതിയിലുള്ള ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, രണ്ടുവശങ്ങളിലായുള്ള ഡിസ്‌ക് ബ്രേക്കുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ ഫീച്ചര്‍ തുടങ്ങിയവും പുതിയ എഫ്‌സിയുടെ സവിശേഷതകളാണ്.

23 മുതല്‍ 26 വരെ ബിഎച്ച്പിയും 25 മുതല്‍ 25 എന്‍എം വരെ ടോര്‍ക്കും നല്‍കുന്ന 250സിസി എന്‍ജിനായിരിക്കും ബൈക്കിന് കരുത്തേകാന്‍ സാധ്യത. എന്നാല്‍ പുതിയ ബൈക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ യമഹ എഫ്‌സിയെന്നു തോന്നിപ്പിക്കുന്ന ഈ ബൈക്കിനെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ല.

Top