യമഹ FZ-X-ന് വില വർദ്ധിപ്പിച്ചു

ടുത്തിടെ അപ്‌ഡേറ്റ് ചെയ്‌ത 2022 FZS ലൈനപ്പ് പുറത്തിറക്കിയ യമഹ . ഇപ്പോൾ അതിന്റെ നിയോ-റെട്രോ മോട്ടോർസൈക്കിളായ FZ-X-ന്റെ വില വർദ്ധിപ്പിച്ചു. 2,000 രൂപയുടെ വിലവർദ്ധനവ് FZ-X ന് ലഭിക്കും. ഇതോടെ ബൈക്കിന്‍റെ വില 1.24 ലക്ഷം രൂപയിൽ നിന്ന് 1.26 ലക്ഷം രൂപയായി (എക്സ്-ഷോറൂം, ദില്ലി) ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മോട്ടോർസൈക്കിളിൽ തന്നെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

149 സിസി എയർ കൂൾഡ് എഞ്ചിൻ ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡ് എഫ്‌സെഡ് ലൈനപ്പ് ബൈക്കുകളുമായി FZ-X അതിന്റെ ഭൂരിഭാഗം ഘടകങ്ങകളും പങ്കിടുന്നു. ഔട്ട്‌പുട്ട് കണക്കുകൾ 7,250rpm-ൽ 12.4hp-ലും 6,500rpm-ൽ 13.3Nm ടോർക്കും – FZS-ന് സമാനമാണ്. എഫ്‌സെഡിന്റെ പരമ്പരാഗത ഹങ്കി സ്ട്രീറ്റ്‌ഫൈറ്റർ ഡിസൈനുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌റ്റൈലിംഗിലും എർഗണോമിക്‌സിലുമാണ് ഇത് വ്യത്യസ്തമാകുന്നത്, ശ്രദ്ധേയമായ നിയോ-റെട്രോ ലുക്ക് ലഭിക്കുന്നു.

Top