FZ സീരീസിൽ പുതുപുത്തൻ ബൈക്കുമായി യമഹ

yamaha

നപ്രിയ FZ സീരീസിനെ അടിസ്ഥാനമാക്കി പുതുപുത്തൻ മോട്ടോർ സൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി യമഹ. FZ-X എന്നറിയപ്പെടുന്ന മോഡൽ ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് യമഹ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ അവതരണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പുതിയ മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും തുടങ്ങി കഴിഞ്ഞു.

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 1,000 രൂപ മുതൽ 10,000 രൂപ വരെ നൽകി FZ-X ബൈക്ക് ഇപ്പോഴെ ബുക്ക് ചെയ്യാനും സാധിക്കും. അവതരണത്തിനു ശേഷം മോഡലിൽ തൃപ്തരല്ലെങ്കിൽ ടോക്കൺ തുക പൂർണമായും തിരികെ ലഭിക്കുകയും ചെയ്യുമെന്നും ഡീലർമാർ വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 18-ന് വിപണിയിൽ അവതരിപ്പിച്ചതിനു ശേഷം ഓഗസ്റ്റ് ആദ്യം മുതൽ FZ-X മോഡലിനായുള്ള ഡെലിവറികളും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1.04 ലക്ഷം രൂപയായിരിക്കും റെട്രോ-സ്റ്റൈൽ മോഡലിനായി മുടക്കേണ്ടി വരികയെന്നാണ് സൂചന.

Top