യമഹയുടെ പുതുതലമുറ എഫ്ഇസഡ്-എഫ്‌ഐ അടുത്ത വര്‍ഷം വിപണിയിലേക്ക്

ജാപ്പനീസ് ഇരുചക്ര നിര്‍മാതാക്കളായ യമഹയുടെ എഫ്ഇസഡ് മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ വിപണിയിലേക്കെത്തുന്നു. എഫ്ഇസഡ്-എഫ്‌ഐ എന്നാണ് ബൈക്കിന് പേരിട്ടിരിക്കുന്നത്. നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ഏറെ പുതുമകളുമായാണ് ഈ വാഹനം എത്തുന്നത്. അടുത്ത വര്‍ഷത്തോടെ വാഹനം നിപണിയില്‍ എത്തുമെന്നാണ് വിവരം.

ഡിസൈന്‍ ശൈലിയില്‍ വരുത്തിയ മാറ്റത്തിനൊപ്പം ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, FZ25ല്‍ നല്‍കിയിട്ടുള്ളതിനോട് സമാനമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എന്നിവയും എഫ്ഇസഡ്എഫ്‌ഐയിലെ പുതുമയാണ്. പെട്രോള്‍ ടാങ്ക്, പുതിയ റേഡിയേറ്റര്‍ കൗള്‍, സീറ്റ് എന്നിവയിലും മാറ്റം വരുത്തിയിട്ടുണ്ട്. പിന്‍ഭാഗം തിര്‍ത്തും പുതിയ രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മെക്കാനിക്കല്‍ സംബന്ധമായി മാറ്റങ്ങള്‍ വരുത്താതെയാണ് എഫ്ഇസഡ്എഫ്‌ഐ എത്തിയിരിക്കുന്നത്. യമഹയുടെ ബ്ലു കോര്‍ സാങ്കേതികവിദ്യയിലുള്ള സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്. 149 സിസിയില്‍ 13.2 പിഎസ് പവറും 12.8 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Top