യമഹ FZ-X വിപണിയില്‍

മഹയുടെ ഏറ്റവും പുതിയ മോഡലായ നിയോറെട്രോ ലുക്കിലുള്ള FZ-X  വിപണിയില്‍ ലഭ്യം. 1,16,800 രൂപയാണ് യമഹ FZ-Xന്റെ എക്‌സ്‌ഷോറൂം വില. ഹസ്‌കവര്‍ണ ബൈക്കുകള്‍ ആണ് നിയോറെട്രോ ഡിസൈന്‍ ഭാഷ്യം ഇന്ത്യയില്‍ പരിചയപ്പെടുത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ് യമഹ FZ-Xന്റെ വരവ്. യമഹ ആഗോളവിപണിയില്‍ വില്‍ക്കുന്ന എക്‌സ്എസ്ആര്‍155 ബൈക്കിന്റെ സ്വാധീനം ഈ ബൈക്കില്‍ പ്രകടമാണ്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപ്, മഴതുള്ളുയെപോലെ തോന്നിപ്പിക്കുന്ന പെട്രോള്‍ ടാങ്ക്, സഹയാത്രികന്റെ ഭാഗം അല്പം പൊങ്ങി നില്‍ക്കുന്ന സീറ്റുകള്‍, ഇന്റഗ്രേറ്റഡ് ഗ്രാബ് റെയില്‍, ഫോര്‍ക്കുകള്‍ക്ക് ഗെയ്റ്ററുകള്‍ എന്നിവ ക്ലാസിക് ചേരുവകളാണ്. ഒപ്പം ബൈഫങ്ക്ഷണല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി റെയില്‍ ലാമ്പും ഇന്‍ഡിക്കേറ്ററുകളും, കറുപ്പില്‍ പൊതിഞ്ഞ പാര്‍ട്‌സുകള്‍, കറുത്ത അലോയ് വീലുകള്‍ എന്നിവയാണ് യമഹ FZ-Xല്‍ ആധുനികതയുടെ മേമ്പൊടി ചേര്‍ക്കുന്നത്.

മറ്റുള്ള FZ ബൈക്കുകള്‍ക്ക് സമാനമായി നെഗറ്റീവ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് യമഹ FZ-Xനും. കോള്‍, എസ്എംഎസ് അലേര്‍ട്ട്, റെവ് മീറ്റര്‍, ബാറ്ററി ലെവല്‍, ഓയില്‍ ചെക്ക് ടൈമിംഗ്, പാര്‍ക്കിംഗ് റെക്കോര്‍ഡ്, റൈഡ് ഹിസ്റ്ററി എന്നിവ രേഖപ്പെടുത്തുന്നതാണ് Yകണക്ട് ആപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബ്ലൂടൂത്ത് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ഇന്ത്യയില്‍ യമഹയുടെ ഏറെ പ്രചാരത്തിലുള്ള FZ ശ്രേണിയിലേക്ക് കടന്നു വരുകയാണ് FZ-X.

Top