1934 ലെ സഭ ഭരണഘടന ഓര്‍ത്തഡോക്‌സ് സഭ ഹാജരാക്കണം; സര്‍ക്കാരിന് യാക്കോബായ സഭയുടെ കത്ത്

കൊച്ചി: 1934 ലെ സഭ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ ഹാജരാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയോട് വീണ്ടും ആവശ്യപ്പെടണമെന്ന് സര്‍ക്കാരിനോട് യാക്കോബായ വിഭാഗം. യാക്കോബായ സഭാ ട്രസ്റ്റി സി കെ ഷാജി അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്.

ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തി രണ്ടിന് ഓര്‍ത്തഡോക്‌സ് സഭക്ക് കത്തയച്ചിരുന്നുവെങ്കിലും സഭ ഇത് ഹാജരാക്കിയില്ല. തുടര്‍ന്നാണ് യാക്കോബായ സഭ സര്‍ക്കാരിന് കത്തയച്ചത്. ഭരണ ഘടനയുടെ യഥാര്‍ത്ഥ കോപ്പി തങ്ങളുടെ കൈവശമുണ്ടെന്നും യാക്കോബായ സഭ അറിയിച്ചിട്ടുണ്ട്.

Top