ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു നടന്മാരെ തിരഞ്ഞെടുക്കാനുള്ള സർവേയുമായി യാഹൂ

ന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പത്തു നടന്മാരെ കണ്ട്‌ പിടിക്കാനുള്ള സർവേയുമായി യാഹൂ. 30 നടന്മാരുടെ പേരുകളാണ് പട്ടികയിലുള്ളത്. അതിൽ നിന്ന് മികച്ചതെന്ന് തോന്നുന്ന 10 പേരെയാണ് തിരഞ്ഞെടുക്കാനാകുക. മലയാളത്തിൽ നിന്ന് മമ്മൂട്ടിയും മോഹൻലാലുമാണ് പട്ടികയിലുള്ളത്.

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, രജനീകാന്ത്, മോഹൻലാൽ, മമ്മൂട്ടി, ദിലീപ് കുമാർ, ആമിർ ഖാൻ, നസറുദ്ദീൻ ഷാ, ശിവാജി ഗണേഷന്‍, എംജിആർ, ഇർഫാൻ ഖാൻ, ഓം പുരി, സൗമിത്ര ചാറ്റർജി, എൻടിആർ, ഷാരൂഖ് ഖാൻ, ഹൃതിക് റോഷൻ, ദേവ് ആനന്ദ് തുടങ്ങി നൂറ്റാണ്ട് കണ്ട മികച്ച നടന്മാരുടെ പേരുകളിൽ നിന്ന് ഒരാൾക്ക് 10 പേരെ തിരഞ്ഞെടുക്കാമെന്നാണ് സർവേയിൽ പറയുന്നത്.

Top