പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം , സര്‍ക്കാറില്‍ നിന്ന് നല്ല സഹകരണം ; യദുകൃഷ്ണന്‍

കൊച്ചി : തനിക്കെതിരെ ഉയര്‍ന്നു വന്നിരുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് അബ്രാഹ്മണ പൂജാരിയായി നിയമിതനായ യദുകൃഷ്ണന്‍.

പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമാണെന്നും സംസ്ഥാന സര്‍ക്കാറില്‍ നിന്ന് നല്ല സഹകരണമാണ് തനിക്ക് ലഭിക്കുന്നതെന്നും യദുകൃഷ്ണന്‍ പറഞ്ഞു.

തിരുവല്ല വളഞ്ഞവട്ടം ശ്രീമഹാദേവ ക്ഷേത്രത്തിലെ പൂജകളുടെ കൃത്യവിലോപത്തിനെതിരെ എന്ന പേരില്‍ യോഗക്ഷേമ സഭയും, അഖില കേരള ശാന്തിക്ഷേമ യൂണിയനും ദളിത് വിഭാഗത്തില്‍ നിന്നും പൂജാരിയായി നിയമിക്കപ്പെട്ട യദുകൃഷ്ണനെതിരെ സമരവുമായി രംഗത്തുവരാന്‍ തയ്യാറായിരുന്നു.

അബ്രാഹ്മണ ശാന്തിക്കെതിരായ സമരത്തില്‍ നിന്ന് യോഗക്ഷേമ സഭ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം രംഗത്ത് വന്നിരുന്നു.

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉള്‍ക്കൊണ്ട് അവര്‍ മുന്നോട്ടുവരണമെന്നും, ക്ഷേത്രം തുറക്കാന്‍ അല്‍പം വൈകി എന്നതിന്റെ പേരില്‍ പ്രക്ഷോഭം നടത്തുന്നെങ്കില്‍ യോഗക്ഷേമസഭയുടെ മനസിലിരുപ്പ് വ്യക്തമാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

Top