യാസ്; അമിത് ഷാ ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റിന്റെ സ്ഥിതിഗഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി അമിത്ഷാ യോഗം വിളിച്ചു. വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ഒഡിഷ, ആന്ധാപ്രദേശ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിമാരുമായും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ലെഫ്നന്റ് ഗവര്‍ണറുമായും അദ്ദേഹം ചര്‍ച്ച നടത്തും.

ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍, ടെലികോം, പവര്‍, സിവില്‍ ഏവിയേഷന്‍ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. ചുഴലിക്കാറ്റ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

 

Top