അറബി പ്രണയഗാനം ‘യാ ഹബീബീ’യുമായി മലയാളി പെണ്‍കുട്ടി സുചേത സതീഷ്

സുചേത സതീഷ് ആലപിച്ച പ്രണയഗാനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നുത്. അറബി ഭാഷയിലുള്ള പ്രണയഗാനം മലയാളി പെണ്‍കുട്ടി ആലപിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

യാ ഹബീബീ എന്ന ഈ ഗാനമാണ് സുചേത ആലപിച്ചിരിക്കുന്നത്. ഡോ.വിമല്‍കുമാറാണ് സംഗീതസംവിധായകന്‍. പാട്ട് കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് മമ്മൂട്ടിക്ക് സുചേത സമ്മാനിച്ചിരുന്നു.

ഷാര്‍ജയില്‍ വച്ചാണ് പാട്ട് റെക്കോര്‍ഡ് ചെയ്തത്. ദുബായില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന സുചേത 102 ഭാഷകളില്‍ പാടി രണ്ട് ലോക റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഈ അറബി ഗാനം കേട്ട എം ജയചന്ദ്രന്‍ സുചേതയെ മുമ്പെ അറിയാമെന്നും നല്ലൊരു പാട്ടുകാരിയാണെന്നും പറഞ്ഞു. ഡോ വിമല്‍കുമാര്‍ കളിയപുരത്ത് ആണ് പാട്ടിന്റെ പ്രോഗ്രാമിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.

Top