XUV700 കുതിക്കുന്നു; 14 ദിവസം കൊണ്ട് 65,000 ബുക്കിംഗുകള്‍

ഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ എക്സ്‌യുവി700 അടുത്തിടൊണ് വിപണിയില്‍ എത്തിയത്.  തുടങ്ങി വെറും 57 മിനിറ്റിനുള്ളിൽ  25,000 പ്രീ-ബുക്കിംഗുകൾ ലഭിക്കുകയും ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിച്ച ബുക്കിങ്ങുകള്‍ രണ്ട് ദിവസങ്ങളിലായി വെറും മൂന്ന് മണിക്കൂറില്‍ നേടുകയും ചെയ്‍ത വാഹനം ബുക്കിംഗില്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.

ബുക്കിംഗ് ആരംഭിച്ച് 14 ദിവസം  പിന്നിടുമ്പോള്‍ 65,000 ബുക്കിംഗുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര എക്‌സ്‌യുവി 700 എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഒക്ടോബര്‍ ഏഴാം തിയതിയാണ് XUV700-ന്റെ ബുക്കിംഗ് മഹീന്ദ്ര ആരംഭിക്കുന്നത്. ആദ്യം ബുക്കുചെയ്യുന്ന 25,000 വാഹനങ്ങള്‍ക്ക് പ്രത്യേകം വില ആയിരിക്കുമെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. വില കുറവ് ഉറപ്പുനല്‍കിയിരുന്ന 25,000 വാഹനങ്ങളുടെയും ബുക്കിങ്ങ് ബുക്കിങ്ങ് തുറന്ന് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പ് പൂര്‍ത്തിയാകുകയായിരുന്നു. പിന്നീട് പ്രാരംഭമായി നല്‍കിയിരുന്ന ഓഫര്‍ വില അവസാനിച്ചതായി അറിയിക്കുകയും 50,000 രൂപ വരെ ഉയര്‍ത്തി പുതിയ വില പ്രഖ്യാപിക്കുകയുമായിരുന്നു.

Top