എക്‌സ്യുവി 300ന്റെ പെട്രോള്‍ ബിഎസ് 6 പതിപ്പ് വിപണിയില്‍

ക്‌സ്യുവി 300ന്റെ പെട്രോള്‍ ബിഎസ് 6 പതിപ്പ് വിപണിയില്‍. മൂന്ന് വേരിയന്റുകളിലായി എത്തിയിരിക്കുന്ന വാഹനത്തിന്റെ വില 8.30 ലക്ഷം രൂപ മുതല്‍ 11.84 വരെയാണ്

ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര എക്‌സ്യുവി300. നേരത്തെ ടാറ്റയുടെ നെക്സോണും, അല്‍ട്രോസ് മോഡലുകളും ഈ നേട്ടം സ്വന്തമാക്കിയിരുന്നു

റോള്‍ ഓവര്‍ വിറ്റിഗേഷന്‍ ട്രാക്ഷന്‍ കണ്ട്രോള്‍, ഡൈനാമിറ്റ് സ്റ്റിയറിങ് ടോര്‍ക്ക്, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും ഈ വാഹനത്തിന്റെ സേഫ്റ്റി ഫീച്ചറുകളില്‍പെടുന്നു. അടുത്തിടെയാണ് വാഹനത്തിന്റെ വില്‍പ്പന 40,000 യൂണിറ്റ് കടന്നത്. വിപണിയിലെത്തി 11 മാസത്തിനകമാണ് ഈ അത്യപൂര്‍വ്വനേട്ടം.

2019 ഫെബ്രുവരി 14നായിരുന്നു എക്‌സ് യു വി 300 വിപണിയില്‍ അരങ്ങേറിയത്.

Top