XUV 300 ന് ഇനി ഓട്ടോമാറ്റിക്ക് ഗിയര്‍; മഹീന്ദ്ര

വിപണിയിലെത്തി അധികം വൈകാതെ തന്നെ പ്രിയങ്കരമായി മാറിയ വാഹനമാണ് മഹീന്ദ്ര XUV 300. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ലഭിച്ച ഈ വരവേല്‍പ്പ് വലിയ സ്വീകാര്യതയാണ് ബ്രാന്‍ഡിന് സമ്മാനിച്ചതും. ഇപ്പോള്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനു വേണ്ടി ഒരു ഓപ്ഷണല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗിയര്‍ബോക്സ് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സബ് കോംപാക്ട് എസ്യുവി വിഭാഗത്തില്‍ തങ്ങളുടെ ഓഫറുകള്‍ക്കൊപ്പം കൂടുതല്‍ കൂടുതല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എതിരാളികള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, മഹീന്ദ്രയും പിന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് വാര്‍ത്തകള്‍ വിശദമാക്കുന്നത്. 1.5 ലിറ്റര്‍ ഓയില്‍ ബര്‍ണറും 117 bhp കരുത്ത് ഇതിനുണ്ട്. രണ്ട് എഞ്ചിനുകള്‍ക്കും ഇതുവരെ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അതേസമയം ഓയില്‍ ബര്‍ണറിന് 6 സ്പീഡ് ഓട്ടോയും നിലവില്‍ ലഭിക്കുന്നുണ്ട്.

സുരക്ഷക്കായി വാഹനത്തില്‍ 7 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, കോര്‍ണര്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, എബിഎസ് വിത്ത് ഇബിഡി, നാല് ഡിസ്‌ക് ബ്രേക്കുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയവയും ലഭിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിത വിഭാഗങ്ങളിലൊന്നാണ് സബ് കോംപാക്ട് എസ്യുവികളുടേത്. വിവിധ നിര്‍മ്മാതാക്കളില്‍ നിന്നുള്ള എട്ട് മോഡലുകള്‍ ഇന്ന് ഈ ശ്രേണിയില്‍ മത്സരിക്കുന്നുണ്ട്.

Top