ഇന്ത്യന്‍ വിപണിയില്‍ വീണ്ടും ചുവടുറപ്പിക്കാന്‍ ഒരുങ്ങി സോളോ ; യെറ 4xന്റെ വില 4,444 രൂപ

ന്ത്യന്‍ വിപണിയില്‍ വീണ്ടും ചുവടുറപ്പിക്കാന്‍ ഒരുങ്ങി ലാവയുട സബ് ബ്രാന്‍ഡായ സോളോ. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഉപഭോക്താക്കളിലേക്ക് എത്തുന്ന സോളോ അത്യാധുനിക സാങ്കേതികവിദ്യകളടങ്ങിയ സ്മാര്‍ട്ട്‌ഫേണാണ് ഇത്തവണ വിലക്കുറവില്‍ അവതരിപ്പിക്കുന്നത്.

വിലക്കുറവ് തന്നെയാണ് യെറ 4x ന്റെ ഏറ്റവും വലിയ പ്രത്യേകത. 4,444 രൂപയാണ് സോളോ യെറ 4Xന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ജനുവരി 9 മുതല്‍ ആരംഭിക്കുന്ന വില്‍പ്പന ആദ്യഘട്ടത്തില്‍ ആമസോണിലൂടെ മാത്രമേ ലഭ്യമാവൂ.

30 ദിവസത്തെ മണി ബാക്ക് ഓഫറോടു കൂടിയാണ് സോളോയുടെ വരവ്. ഫേസ് അണ്‍ലോക്കിംഗ് ഫീച്ചര്‍ ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്ര വിലക്കുറവുള്ള ഫോണില്‍ ഈ സംവിധാനം ഉള്‍ക്കൊള്ളിക്കുന്നത് ഇതാദ്യമാണ്.വലിയ പ്രതീക്ഷയോടു കൂടിയാണ് സോളോ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചു വരുന്നത്. സോളോ യെറ 4x എന്നതാണ് മോഡലിന്റെ മുഴുവന്‍ പേര്.

Top