ഷവോമി മി എയര്‍ഡോട്ട്‌സ് യൂത്ത് എഡിഷന്‍, മി ടിവി, മി നോട്ട്ബുക്ക് എന്നിവ അവതരിപ്പിച്ചു

വോമി പുതിയ വയര്‍ലെസ് ഇയര്‍ഫോണുകള്‍, മി നോട്ട്ബുക്ക്, 65 ഇഞ്ച് മി ടിവി എന്നിവ അവതരിപ്പിച്ചു. ചൈനയിലാണ് ഇവ മൂന്നും ലഭ്യമാകുന്നത്. വയര്‍ലെസ് സ്റ്റീരിയോ ടെക്‌നോളജി ഉപയോഗിച്ചാണ് ഇയര്‍ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. 2,100 രൂപയാണ് ഇതിന് വില വരുന്നത്. നവംബര്‍ 11 മുതല്‍ ഇയര്‍ഫോണ്‍ ഷിപ്പിങ് ആരംഭിക്കും.

ഷവോമി മി എയര്‍ഡോട്ട്‌സ് യൂത്ത് എഡിഷന്‍ 7.1mm ഡ്രൈവേഴ്‌സും, 5.0 ബ്ലൂടൂത്തും സപ്പോര്‍ട്ട് ചെയ്യുന്നതാണ്. 12 മണിക്കൂര്‍ കൂടുതല്‍ പവര്‍ ഇതിനുണ്ടാകും.

4കെ എച്ച്ഡിആര്‍ എല്‍ഇഡി ടിവിയും ഷവോമി അവതരിപ്പിച്ചിട്ടുണ്ട്. 65 ഇഞ്ച് ഡിസ്‌പ്ലേയുള്ള ടിവിക്ക് 63,300 രൂപയാണ് വില വരുന്നത്. 2 ജിബി റാം 16 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജാണ് ഉള്ളത്.

15.6 ഇഞ്ച് ഉള്ള മി നോട്ട്ബുക്കും ഷവോമി അവതരിപ്പിച്ചിട്ടുണ്ട്. 35,390 രൂപയാണ് വില. 4 ജിബി റാം 128 ജിബി സ്റ്റോറേജാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാവുന്നതാണ്.

Top