ഷവോമിയുടെ ‘റെഡ്മി നോട്ട് 7’, ഇന്ത്യന്‍ വിപണിയിലേയ്ക്ക്; പ്രത്യേകതകള്‍ ഇതൊക്കെ

വോമിയുടെ റെഡ്മി നോട്ട് 7 ഇന്ത്യയില്‍ ഇറക്കാന്‍ ഒരുങ്ങുന്നു. 48 എംപി പ്രധാന ക്യാമറയുമായി എത്തുന്ന ഫോണ്‍ ഈ മാസത്തോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

9,999 രൂപ മുതലായിരിക്കും ഫോണിന്റെ വില ആരംഭിക്കുന്നത്. ചൈനീസ് വിപണിയില്‍ ഫോണിന് വില 999 യുവാന്‍ ആണ് അതായത് ഇന്ത്യന്‍ രൂപ 10,500.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീനാണ് ഫോണിനുള്ളത്. 2340 ×1080 പിക്‌സലാണ് റെസല്യൂഷന്‍. 19.5:9 സ്‌ക്രീന്‍ ആസ്‌പെറ്റ് റെഷ്യൂ. 2.5ഡി കര്‍വ്ഡ് ഗ്ലാസ്, ക്രോണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം സ്‌ക്രീനിന് ലഭിക്കും.

ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 606 എസ്ഒസി ആണ് ഫോണിന്റെ ചിപ്പ്. 1.8 ജിഗാഹെര്‍ട്‌സാണ് ഇതിന്റെ ശേഷി. ആഡ്രിനോ 512 ഗ്രാഫിക് പ്രോസസ്സര്‍ യൂണിറ്റാണ് ഫോണിനുള്ളത്.

Top