ഷവോമിയുടെ റെഡ്മി 8എ ഇന്ത്യയില്‍ അവതരിപ്പിച്ചു; പ്രത്യേകതകള്‍ ഇവയൊക്കെ

വോമിയുടെ റെഡ്മി 8എ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷവോമിയുടെ റെഡ്മി 7എയുടെ പിന്‍ഗാമിയാണ് 8എ.

ടൈപ്പ് സി ചാര്‍ജിംഗ് സംവിധാനത്തോടെ എത്തുന്ന ഏറ്റവും വില കുറഞ്ഞ ഫോണ്‍ ആണ് ഷവോമിയുടെ 8എ. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തോടെ എത്തുന്ന ഫോണിന് ബാറ്ററി ശേഷി 5000 എംഎഎച്ചാണ്.

6.21 ഇഞ്ച് എച്ച്ഡി സ്‌ക്രീനാണ് ഈ ഫോണിനുള്ളത്. ടിഎഫ്ടി ഡിസ്‌പ്ലേയും ഫോണിന്റെ പ്രത്യേകതയാണ്. സ്‌ക്രീന്‍ റെസല്യൂഷന്‍ 720×1520 പിക്‌സലാണ്.മുന്‍ഗാമിയായിരുന്നു റെഡ്മി 7എയ്ക്ക് 5.45 ഇഞ്ച് മാത്രമായിരുന്നു സ്‌ക്രീന്‍ വലിപ്പം. ഗോറില്ല ഗ്ലാസ് 5 സംരക്ഷണം സ്‌ക്രീനിന് ലഭിക്കുന്നതാണ്.

ഒക്ടാകോര്‍ പ്രോസസ്സറോടെയാണ് ഫോണ്‍ എത്തുന്നത്. സ്‌നാപ് ഡ്രാഗണ്‍ 439 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സര്‍. 3ജിബിയാണ് റാം 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി. മിഡ് നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ, സണ്‍സൈറ്റ് റെഡ് തുടങ്ങിയ കളറുകളിലാണ് ഫോണ്‍ ലഭിക്കുന്നത്. 12 എംപി പിന്‍ക്യാമറയാണ് ഫോണിനുള്ളത്.

ഇതിന് കരുത്തായി സോണിയുടെ ഐഎംഎക്‌സ് 363 സെന്‍സര്‍ ഉണ്ട്. 8എംപി എഐ സെല്‍ഫി ക്യാമറയും 8എയ്ക്കുണ്ട്. എഐ ഫേസ് അണ്‍ലോക്കും ഫോണിനുണ്ട്. വയര്‍ലെസ് എഫ്എം റേഡിയോ ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്.

Top