മൂന്ന് മൊബൈല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ കൂടി ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങി ഷവോമി

xiamomi

പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമി മൂന്ന് മൊബൈല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ കൂടി ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. നിലവിലുള്ള വിപണി വിഹിതം എങ്ങനേയും നിലനിര്‍ത്താനും വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഷവോമിയുടെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മൊത്തം ആറ് പ്ലാന്റുകളാകും ഷവോമിയ്ക്ക് ഇന്ത്യയില്‍.

ഷവോമി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോട് ചേര്‍ന്നാണ് ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നത്. ഷവോമി മൂന്ന് പ്ലാന്റുകള്‍ക്കായി നിക്ഷേപിക്കുന്നത് 15,000 കോടി രൂപയാണ്. 50,000 ആളുകള്‍ക്ക് ഇതില്‍ ജോലി ലഭിക്കുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്.

Top